രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച കൊവിഡ് മൂലം നാലുപേര്‍ മരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 97 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 171 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 363582 ഉം രോഗമുക്തരുടെ എണ്ണം 355208 ഉം ആയി.

Add Asianetnews as a Preferred SourcegooglePreferred

മരണസംഖ്യ 6282 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2092 പേരാണ്. ഇതില്‍ 309 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 46, മക്ക 20, കിഴക്കന്‍ പ്രവിശ്യ 15, മദീന 6, വടക്കന്‍ അതിര്‍ത്തി മേഖല 4, നജ്‌റാന്‍ 2, ജീസാന്‍ 1, തബൂക്ക് 1, അസീര്‍ 1, ഖസീം 1.