സൗദി അറേബ്യയില്‍ 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 199 പേര്
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,53,526 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,871 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,079 ആയി. രോഗബാധിതരിൽ 3,576 പേരാണ് ചികിത്സയിൽ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 109 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 199 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,53,526 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,871 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,079 ആയി. രോഗബാധിതരിൽ 3,576 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 43 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടെ 11,076 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 26, റിയാദ് - 22, മക്ക - 15, മദീന - 14, തായിഫ് - 7, ദമ്മാം - 5, അബഹ - 3, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‍തത്. രാജ്യത്ത് ഇതുവരെ 64,135,934 ഡോസ് കൊവിഡ് വാക്സിന്‍ കുത്തിവെച്ചു. ഇതിൽ 26,413,542 ആദ്യ ഡോസും 24,747,748 രണ്ടാം ഡോസും 12,974,644 ബൂസ്റ്റർ ഡോസുമാണ്.