നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 9,838 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 124 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു.
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളും രോഗമുക്തരുടെ എണ്ണവും ആയിരം കടന്നു. പുതിയതായി 1,232 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 1,152 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,86,069 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,67,042 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,189 ആയി.
നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 9,838 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 124 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. 24 മണിക്കൂറിനിടെ 34,322 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
Read also: യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു
റിയാദ് - 475, ജിദ്ദ - 152, ദമ്മാം - 119, ഹുഫൂഫ് - 49, മക്ക - 36, മദീന - 31, ദഹ്റാൻ - 30, അൽഖോബാർ - 24, ത്വാഇഫ് - 21, അബഹ - 20, അൽഖർജ് - 15, ജിസാൻ - 13, ജുബൈൽ - 12, ബുറൈദ - 11, ഖതീഫ് - 11, തബൂക്ക് - 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,690,591 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,711,885 ആദ്യ ഡോസും 25,079,906 രണ്ടാം ഡോസും 14,898,800 ബൂസ്റ്റർ ഡോസുമാണ്.
