Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 16 കൊവിഡ് മരണം; 305 പേർക്ക് കൂടി രോഗം

7294 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു.  ഇതിൽ 810 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. 

saudi arabia reports 16 new covid deaths and 305 fresh infections
Author
Riyadh Saudi Arabia, First Published Nov 15, 2020, 7:50 PM IST

റിയാദ്: സൗദി അറേബ്യയിൽ 305 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിച്ചു. 357 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,255 ആയി.  രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയർന്നു. ആകെ മരണസംഖ്യ 5657 ആണ്. 

7294 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു.  ഇതിൽ 810 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6  ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 57. യാംബു 47, മദീന 23,  ബൽജുറഷി 13, ജിദ്ദ 12, മക്ക 12, ബുറൈദ 10, ഹുഫൂഫ് 9, ദഹ്റാൻ 8, അൽറസ് 7, ദമ്മാം 6, ഖുറയാത് അൽഉൗല 6, ഹാഇൽ 6, മുബറസ് 5 എന്നിങ്ങനെയാണ് പ്രധാന  നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Follow Us:
Download App:
  • android
  • ios