റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 16 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 379 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,52,950 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339947 ആയി ഉയർന്നു. ആകെ മരണസംഖ്യ 5641 ആണ്. 

7362 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 807 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 62. മക്ക 29, ജിദ്ദ  28, മദീന 27, യാംബു 23, ദമ്മാം 11, ബുറൈദ 10, അറാർ 10, മുബറസ് 9, അൽഅയ്സ് 9, ഉനൈസ 8, അബഹ 8, ഖുറയാത് അൽ ഊല 7, വാദി ദവാസിർ 7  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.