റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 31 പേർ മരിച്ചു​. രോഗവ്യാപന സ്ഥിതി ഗുരുതരമായിട്ടുണ്ട്​. പുതിയതായി 2,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 642ഉം കൊവിഡ് ബാധിതരുടെ ആകെ എണ്ണം 95,748 ഉം ആയി. 1650 പേർ മാത്രമാണ് ഇന്ന് സുഖം പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 70,615 ആണ്​.  

24,491 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്​​. ഇതിൽ 1,412 പേർ ഗുരുതരാവസ്ഥയിലാണ്​. മക്ക, ജിദ്ദ, മദീന, റിയാദ്​, ദമ്മാം, ത്വാഇഫ്, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്​. 

പുതിയ രോഗികൾ: റിയാദ്​ 719, ജിദ്ദ 459, മക്ക 254, മദീന 129, ഹുഫൂഫ്​ 102, ദമ്മാം 90, അൽഖോബാർ 81, ഖത്വീഫ്​ 76, ജുബൈൽ 66, അൽമുബറസ്​ 60, ബുറൈദ 48, ദഹ്​റാൻ 45, ത്വാഇഫ്​ 31, ഖമീസ്​ മുശൈത്​ 29, അൽജഫർ 22, റാസതനൂറ 20, വാദി അൽദവാസിർ 20, ഹഫർ അൽബാത്വിൻ 19, ദറഇയ 19, യാംബു 18, തബൂക്ക്​ 17, ജീസാൻ 15, ഖുൻഫുദ 12, അറാർ 12, ഉനൈസ 11, അൽബഷായർ 11, അബ്​ഖൈഖ്​ 11, അബഹ 10, മഹായിൽ 10, സഫ്​വ 10, അൽസഹൻ 9, അൽഖഫ്​ജി 9, അബൂ അരീഷ്​ 9, നജ്​റാൻ 9, ബിലസ്​മർ 8, അൽഖർജ്​ 8, ബേഷ്​ 7, സബ്​യ 7, റുവൈദ അൽഅർദ 7, അഹദ്​ റുഫൈദ 6, ഹാഇൽ 6, അൽഅർദ 6, അൽനമാസ്​ 5, തബാല 5, അദ്ദർബ്​ 5, അല്ലൈത്​ 5, അൽഅയൂൻ 4, ബുഖൈരിയ 4, അൽറസ്​ 4, വാദി ബിൻ ഹഷ്​ബൽ 4, അൽഖുവയ്യ 4, ലൈല 3, വാദി അൽഫറഅ 2, മഹദ്​ അൽദഹബ്​ 2, റിയാദ്​ അൽഖബ്​റ 2, അൽഖൂസ്​ 2, മുസാഹ്​മിയ 2, ഹുത്ത ബനീ തമീം 2, അൽഹനാഖിയ 1, ഖൈബർ 1, മിദ്​നബ്​ 1, അൽഅസിയ 1, അൽമുവയ്യ 1, ദഹ്​റാൻ അൽജനൂബ്​ 1, റിജാൽ അൽമ 1, തനൂമ 1, അൽഅയ്​ദാബി 1, അദം 1, റാബിഗ്​ 1, ഹബോണ 1, അൽഉവൈഖല 1, അൽഷഅബ 1, ബിജാദിയ 1, സുൽഫി 1, തമീർ 1, താദിഖ്​ 1, ഉംലജ്​ 1