Asianet News MalayalamAsianet News Malayalam

Covid in Saudi Arabia : സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ്; 117 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  117 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്‍തു.

Saudi arabia reports 325 new covid cases along with 117 recoveries on 25th december 2021
Author
Riyadh Saudi Arabia, First Published Dec 25, 2021, 7:59 PM IST

റിയാദ്: സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ് (New covid cases). നിലവിലെ രോഗികളിൽ 117 പേർ സുഖം പ്രാപിച്ചു (covid recoveries). ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,52,406 ഉം രോഗമുക്തരുടെ എണ്ണം 5,40,744 ഉം ആയി. രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം ഒരു മരണം (covid death) റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,870 ആയി. 

രാജ്യത്ത് നിലവിൽ 2,792 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. ഇവരിൽ 32 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 122 പേർക്കാണ് ഇന്ന് റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 60 ഉം മക്കയിൽ 50 ഉം മദീനയിൽ 11 ഉം ദമ്മാമിൽ 9 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 4,93,26,706 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,36,620 ആദ്യ ഡോസും 2,30,42,460 രണ്ടാം ഡോസും 13,47,626 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios