റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച 33 പേർ മരിച്ചു. ആകെ മരണസംഖ്യ 4015 ആയി. 822 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1099 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,19,141 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,063 ഉം ആയി. നിലവിൽ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,063 ആയി കുറഞ്ഞു. ഇവരിൽ 1484 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  

രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്. റിയാദ് 2, ജിദ്ദ 4, മക്ക 5, ഹുഫൂഫ് 3, ത്വാഇഫ് 2, ഖമീസ് മുശൈത്ത് 1, അബഹ 2, ജീസാൻ  2, അൽഖർജ് 1, ബീഷ 1, മഹായിൽ 1, അഹദ് റുഫൈദ 1, സബ്യ 1, അൽറസ് 1, അറാർ 1, അൽബാഹ 1, അഹദ് മസാറ 1, റഫ്ഹ 1, റാബിഖ് 1, തുവാൽ 1  എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. 

വെള്ളിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലും മക്കയിലുമാണ്. രണ്ടിടത്തും 48.  ദമ്മാം 45, റിയാദ് 41, മദീന 40, ഹുഫൂഫ് 36, ദഹ്റാൻ 34, യാംബു 21, ജുബൈൽ 19, റഫ്ഹ 19, ഖത്വീഫ് 17, ഖോബാർ 16, മുബറസ് 15 എന്നിങ്ങനെയാണ് പ്രധാന  നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 52,647 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ  ടെസ്റ്റുകളുടെ എണ്ണം 5,314,461 ആയി.