റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച 626 പേർ കോവിഡ് മുക്തി നേടി. 419 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു.  

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10173 പേരാണ്. അതിൽ 954 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക്  1.4 ശതമാനമാണ്. റിയാദ് 4, ജിദ്ദ 4, മക്ക 3, ഹുഫൂഫ് 2, ദമ്മാം 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 3, നജ്റാൻ 1, തബൂക്ക് 2, ജീസാൻ 3, അബ്ഖൈഖ് 1, സബ്യ 1  എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 68. യാംബു  48, മക്ക 45, റിയാദ് 25, ഹുഫൂഫ് 20, ദഹ്റാൻ 16, മുബറസ് 15, ഖമീസ് മുശൈത്ത് 15, ജീസാൻ 11, അബഹ 9, ജിദ്ദ 9, നജ്റാൻ 9, മഖ്വ 7, ദമ്മാം 7 എന്നിങ്ങനെയാണ്  പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 46,019 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 66,38,679 ആയി.