Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞു

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇന്ന് 353 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 456 പേർ സുഖം പ്രാപിക്കുകയും ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

saudi arabia reports decrease in covid active cases and new infections in the country
Author
Kuwait City, First Published Aug 24, 2021, 9:26 PM IST

റിയാദ്: സൗദി അറേബ്യയിൽ നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,377 ആയി കുറഞ്ഞു. ഇതിൽ 1,108 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  രാജ്യത്ത് കൊവിഡ് വ്യാപനം നന്നായി കുറഞ്ഞതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇന്ന് 353 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 456 പേർ സുഖം പ്രാപിക്കുകയും ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണനിരക്കിലും കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് മരണങ്ങൾ മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഇന്ന് 68,962 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,707 ആയി. ഇതിൽ 5,29,833 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,497 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 72, മക്ക 66, കിഴക്കൻ പ്രവിശ്യ 41, ജീസാൻ 34, അസീർ 30, മദീന 26, അൽഖസീം 23, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 11, ഹായിൽ 10, തബൂക്ക് 10, അൽജൗഫ് 7, അൽബാഹ 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,465,193 ഡോസ് ആയി ഉയർന്നു.

Follow Us:
Download App:
  • android
  • ios