ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതിൽ 354 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചു. രോഗബാധിതരായ 182 പേർ സുഖം പ്രാപിച്ചു. 101 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362979 ഉം രോഗമുക്തരുടെ എണ്ണം 354263 ഉം ആയി. മരണസംഖ്യ 6239 ആയി ഉയർന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതിൽ 354 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 43, മക്ക 24, കിഴക്കൻ പ്രവിശ്യ 14, ഖസീം 4, മദീന 3, തബൂക്ക് 3, ഹാഇൽ 3, അസീർ 2, നജ്റാൻ 2, അൽബാഹ 2, അൽജൗഫ് 1.