ആദ്യപാദത്തിൽ എണ്ണ വരുമാനം 178.6 ശതകോടിയും എണ്ണ ഇതര വരുമാനം 102 ശതകോടിയുമാണെന്നും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9 ശതകോടിയും ചെലവ് 283.9 ശതകോടിയും ആയപ്പോൾ കമ്മി ഏകദേശം 2.9 ശതകോടി റിയാലായി.
ആദ്യപാദത്തിൽ എണ്ണ വരുമാനം 178.6 ശതകോടിയും എണ്ണ ഇതര വരുമാനം 102 ശതകോടിയുമാണെന്നും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. എണ്ണ ഇതര വരുമാനം വാർഷിക അടിസ്ഥാനത്തിൽ ഒമ്പത് ശതമാനം വർധിച്ചതായി സൗദി ബജറ്റ് കണക്കുകൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 57.5 ശതകോടി റിയാൽ മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിലെ ആദ്യപാദത്തിൽ കമ്മി 2.91 ബില്യൺ റിയാലായി. 2023 ന്റെ ആദ്യ പാദത്തിൽ മൂലധനച്ചെലവുകൾ വർഷികാടിസ്ഥാനത്തിൽ 75 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read also: വ്യാപക പരിശോധന തുടരുന്നു; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,000 പ്രവാസികള്‍
യുഎഇയില്‍ വിനോദയാത്രയ്ക്കിടെ പര്‍വതനിരയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചുറാസല്ഖൈമ: യുഎഇയില്‍ മലനിരകളില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചു. റാസല്‍ഖൈമയിലെ വിനോദസഞ്ചാര മേഖലയിലാണ് അപകടം സംഭവിച്ചത്. മരിച്ച യുവാവ് യുഎഇ പൗരനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ ബന്ധുക്കള്‍ പരാതി നല്‍കിയത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വിനോദയാത്രയ്ക്കായി പുറപ്പെട്ട യുവാവ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും വീട്ടില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. അല്‍ റംസിലെ കോംപ്രഹെന്‍സീവ് പൊലീസ് സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സെര്‍ച്ച് ആന്റ് റെസ്‍ക്യൂ വിഭാഗത്തിലെയും നാഷണല്‍ ആംബുലന്‍സ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രദേശവാസികളില്‍ ചിലരും തെരച്ചിലില്‍ പങ്കാളികളായി. അന്വേഷണത്തിനൊടുവില്‍ ദുര്‍ഘടമായ പ്രദേശത്തു നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയാണ് മരണ കാരണമായതെന്നാണ് അനുമാനം. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
