പുതിയ രോഗികളിൽ 9 ശതമാനം മാത്രമാണ് സ്വദേശികൾ. ആകെ രോഗികളിൽ 11 ശതമാനമാണ് സ്ത്രീകൾ. ബാക്കി 89 ശതമാനവും പുരുഷന്മാരാണ്. 210 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 3765 ആയി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് വിദേശികൾ കൂടി മരിച്ചു. ജിദ്ദയിലും മക്കയിലുമായാണ് ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 33നും 57നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. അതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25,459 ആയി.
ശനിയാഴ്ച 1,362 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

പുതിയ രോഗികളിൽ 9 ശതമാനം മാത്രമാണ് സ്വദേശികൾ. ആകെ രോഗികളിൽ 11 ശതമാനമാണ് സ്ത്രീകൾ. ബാക്കി 89 ശതമാനവും പുരുഷന്മാരാണ്. 210 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 3765 ആയി. ചികിത്സയിൽ കഴിയുന്ന 21518 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ മരണസംഖ്യ 75 ആയി. നാലുപേർ കൂടി മരിച്ച ജിദ്ദയിൽ ആകെ മരണസംഖ്യ 45 ആയി. 

പുതിയ രോഗികൾ: മദീന - 249, ജിദ്ദ - 245, മക്ക - 244, റിയാദ് - 161, ദമ്മാം - 126, ഖോബാർ - 81, ജുബൈൽ - 80, ഹുഫൂഫ് - 64, ഖമീസ് മുശൈത്ത് - 21, ദറഇയ - 19, ബുറൈദ - 16, ത്വാഇഫ് - 13, റാസതനൂറ - 9, അൽഖർജ് - 6, ബേഷ് - 5, അബ്ഖൈഖ് - 4, നാരിയ - 3, ബൽജുറഷി - 3, ബീഷ - 2, ദഹ്റാൻ - 2, അൽമജാരിദ - 2, ഖുൻഫുദ - 2, അറാർ - 1, അൽദർബ് - 1, മഹായിൽ - 1, തുർബ - 1, മിദ്നബ് - 1.