1793 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളിൽ 83  ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. 

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ വ്യാഴാഴ്ച ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയിൽ അഞ്ചും ജിദ്ദയിൽ രണ്ടും റിയാദ്, മദീന, ഖോബാർ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 1015 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7,798 ആയി. 

1793 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളിൽ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. ഇതിൽ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 25714 ആളുകളിൽ 145 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ മൂന്നാഴ്ച പിന്നിട്ടു. 

വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്തു വരുത്തി പരിശോധന നടത്തുന്ന റാന്‍ഡം ടെസ്റ്റിങ്ങും ആരംഭിച്ചു. പുതിയ രോഗികൾ: മദീന - 396, ജിദ്ദ - 315, മക്ക - 254, റിയാദ് - 194, ദമ്മാം - 171, ഖോബാർ - 120, ജുബൈൽ - 48, ഹുഫൂഫ് - 40, ഖത്വീഫ് - 40, ത്വാഇഫ് - 36, യാംബു - 32, റാസതനൂറ - 20, സബ്യ - 16, തബൂക്ക് - 14, വാദി അൽഫറ - 13, ഉനൈസ - 10, ബേയ്ഷ് - 10, ദറഇയ - 10, ഹദ്ബൻ - 8, ഹഫർ അൽബാത്വിൻ - 6, അലൈസ് - 5, ഖർജ് - 5, സൽവ - 4, അൽഖുറയാത് - 4, ബുറൈദ - 3, ഖമീസ് മുശൈത് - 2, അൽമജാരിദ - 2, അബ്ഖൈഖ് - 2, ദഹ്റാൻ - 2, സഫ്വ - 2, ഉംലജ് - 2, അൽജഫർ - 1, മിദ്നബ് - 1, ബുഖൈരിയ - 1, റാബിഗ് - 1, ഹദ്ദ - 1, അൽദായർ - 1, മജ്മഅ - 1