രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 8,10,583 ആയി. ആകെ രോഗമുക്തരുടെ എണ്ണം 796,701 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,257 ആയി.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 189 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ചികിത്സയിൽ കഴിയുന്നവരിൽ 295 കൊവിഡ് രോഗികള്‍ കൂടി സുഖംപ്രാപിച്ചു.
അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,583 ആയി. ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 796,701 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,257 ആയി. രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 4,625 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 113 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
24 മണിക്കൂറിനിടെ 10,149 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 51, ജിദ്ദ - 37, ദമ്മാം - 12, മക്ക - 7, മദീന - 6, ത്വാഇഫ് - 5, അൽബാഹ - 5, ജുബൈൽ - 5, ബുറൈദ - 4, ജീസാൻ - 4, ഹുഫൂഫ് - 4, ദഹ്റാൻ - 4, ഹാഇൽ - 3, അബ്ഹ - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, ഖർജ് - 3, അബൂ അരീഷ് - 2, ഉനൈസ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: യുഎഇയില്‍ 1,084 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല
