സൗദി അറേബ്യയില്‍ ഇപ്പോള്‍ 7,284 കൊവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 152 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച കൊവിഡ് മൂലം പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‍തില്ല. പുതിയതായി 707 പേർക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 805,277 ആയി. ആകെ രോഗമുക്തരുടെ എണ്ണം 788,760 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 9,233 ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read also: ‘സിം’ എടുക്കാൻ തിരിച്ചറിയല്‍ രേഖ കൊടുത്തു കേസിൽ കുടുങ്ങി; ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ പ്രവാസി

സൗദി അറേബ്യയില്‍ ഇപ്പോള്‍ 7,284 കൊവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 152 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,771 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. റിയാദ് - 204, ജിദ്ദ - 110, ദമ്മാം - 64, മക്ക - 39, ഹുഫൂഫ് - 39, മദീന - 24, ത്വാഇഫ് - 16, അബ്ഹ - 16, അൽബാഹ - 14, ജീസാൻ - 11, ദഹ്റാൻ - 11, ബുറൈദ - 9, ഖോബാർ - 7, ഹാഇൽ - 6, ഹഫർ അൽ ബാത്വിൻ - 6, തബൂക്ക് 5, ഖമീസ് മുശൈത്ത് - 5, ഉനൈസ - 5, അൽറസ് - 5, ഖർജ് - 5, നജ്റാൻ - 4, അറാർ - 3, യാംബു - 3, സാറത് ഉബൈദ - 3, ജുബൈൽ - 3, സബ്‍യ - 3, ബൽജുറൈഷി - 3, അൽഉല എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: മകനെ കൊന്ന് മൃതദേഹം മൂന്ന് മാസം സൂക്ഷിച്ച അമ്മ ലഹരിക്ക് അടിമയെന്ന് അന്വേഷണ സംഘം