കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.
റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് (Saudi Arabia) കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ (Multiple rentry Visit Visa) സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ (Absher portal) പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ (Technical glitches) നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.
രണ്ട് വർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് തടസ്സം നേരിട്ടിരുന്നു. അതാണിപ്പോൾ പരിഹരിച്ചത്.
സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ (Not wearing seat belts) യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് (Driver and passengers) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്. വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു.
ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഉറക്കത്തിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരണപ്പെ
മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ (Oman) ഹൃദയാഘാതം മൂലം (Cardiac arrest) മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ആണ് സലാലയില്‍ (Salalah) മരിച്ചത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിലും ബഹ്റൈനിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. മാതാപിതാക്കള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. ഭാര്യ - റഹീസ ചിരമ്പത്ത്. മക്കള്‍ - റീം സുല്‍ത്താന, സിയ മിര്‍സ. നാല് സഹോദരിമാരുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
