Asianet News MalayalamAsianet News Malayalam

സൗദിയിൽ ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം

പുതിയ തീരുമാനം ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുസൃതമായി കാർഷിക മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ

Saudi Arabia rose cultivation is now only for natives
Author
First Published Sep 19, 2024, 6:29 AM IST | Last Updated Sep 19, 2024, 6:29 AM IST

റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി ഉത്പാദന മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്. സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ വിപണികൾ തുറക്കും. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്ന വിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുകയും ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യാൻ വിപണി തുറക്കാനുള്ള സാധ്യതകൾ പരിശോധിക്കും. പുതിയ തീരുമാനം ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുസൃതമായി കാർഷിക മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി ജലം കൃഷി മന്ത്രാലയം വെളിപ്പെടുത്തി. റോസാപ്പൂ ഉത്പാദകർക്ക് സാമ്പത്തിക വരുമാനം നൽകൽ ഇതിലേറ്റവും ശ്രദ്ധേയമാണ്.

ടിഷ്യു തൈകൾ വളർത്തുന്നതിെൻറ ഫലമായി റോസ് കൃഷിയിൽ സമൃദ്ധമായ വിളവുണ്ടാവുന്നു. ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും കഴിയുന്നു. കൂടാതെ പ്രോത്സാഹജനകമായ വിലയിൽ റോസ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ കൃഷിഭൂമി നൽകുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പറഞ്ഞു. റോസാപ്പൂവിന്‍റെ താരതമ്യ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. റോസാപ്പൂക്കൾക്കായി പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് കാർഷിക വികസന ഫണ്ടിൽനിന്ന് വായ്പ നൽകുന്നു. പദ്ധതി ചെലവിെൻറ 70 ശതമാനമാണ് ഇങ്ങനെ വായ്പയായി നൽകുന്നത്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios