Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച സൗദിയില്‍; ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് അല്‍ ഹസ

ലോകത്ത് മണല്‍കൊണ്ടു ചുറ്റപ്പെട്ട ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ് അല്‍ഹസയിലുള്ളത്.

Saudi Arabia's Al Ahsa recognized as largest self-contained oasis in the world
Author
Riyadh Saudi Arabia, First Published Oct 10, 2020, 11:50 PM IST

റിയാദ്: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി സൗദിയിലെ അല്‍ ഹസ. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ ഹസ ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനവുമായാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

അറബ് ലോകത്തു ഗിന്നസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച രണ്ടാമത്തെ രാജ്യമായ സൗദി ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനവുമായാണ് ഏറ്റവും ഉടുവില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ ഹസയാണ് ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന സ്ഥാനം സൗദിക്ക് നേടിക്കൊടുത്തത്. ഇവിടെയുള്ള മരുപ്പച്ചയുടെ വിസ്തീര്‍ണ്ണം 85.4 ചതുരശ്ര കിലോമീറ്ററാണ്.

ഇരുപത്തിയഞ്ചു ലക്ഷത്തോളം ഈന്തപ്പനകളാണ് ഇവിടെയുള്ളത്. ഇതിനുള്ള ജലസേചനത്തിനായി 280 വലിയ കുഴല്‍ കിണറുകളില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ലോകത്ത് മണല്‍കൊണ്ടു ചുറ്റപ്പെട്ട ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ് അല്‍ഹസയിലുള്ളത്. നിരവധി ദേശീയ പൈതൃക കേന്ദ്രങ്ങളും അല്‍ഹസയിലുണ്ട്.  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും നേരത്തെ അല്‍ഹസ സ്ഥാനം പിടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios