കൊവിഡ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആതുരാലയങ്ങളിലും ജോലി ചെയ്ത ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അനന്തരാവകാശികൾക്കാണ് അഞ്ച് ലക്ഷം റിയാലിന്റെ ധനസഹായം ലഭിക്കുക. 

റിയാദ്: സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം റിയാലിന്റെ സഹായ വിതരണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ സൗദി മന്ത്രിസഭായോഗം എടുത്ത തീരുമാന പ്രകാരമാണ് ഇപ്പോൾ ധനസഹായ വിതരണം. 

കൊവിഡ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആതുരാലയങ്ങളിലും ജോലി ചെയ്ത ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അനന്തരാവകാശികൾക്കാണ് അഞ്ച് ലക്ഷം റിയാലിന്റെ ധനസഹായം ലഭിക്കുക. 

സൗദിയിൽ ഈ കാലയളവിൽ ആയിരത്തിലേറെ ഇന്ത്യക്കാരാണ് മരിച്ചത്. അതിൽ നല്ലൊരു പങ്ക് മലയാളികളാണ്. ആരോഗ്യപ്രവർത്തകരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങൾക്കും ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. എന്തൊക്കെയാണ് മാനദണ്ഡങ്ങൾ, ആർക്കൊക്കെയാണ് ധനസഹായം ലഭിക്കുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തതയുണ്ടാവും.