റിയാദ്: കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി  ഞായറാഴ്ച മുതലുള്ള  മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ 11 മുതല്‍ രണ്ടാഴ്ചക്കാലത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്. 

നാളെ രാവിലെ മുതല്‍ വിദേശത്തുള്ള സൗദികളെ രക്ഷപ്പെടുത്താനുള്ളതൊഴികെ ഒരു വിമാനവും വിദേശത്തേക്ക് പറക്കില്ല. നേരത്തെ അനിശ്ചിത കാലത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത് എന്നറിയിച്ചതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ ആശങ്കയിലായിരുന്നു. വെള്ളിയാഴ്ച 24 പേര്‍ക്ക് കൂടി സൗദി അറേബ്യയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 86 ആയി.