Asianet News MalayalamAsianet News Malayalam

വിനോദ സഞ്ചാരികൾക്കായി ഓൺ അറൈവൽ വിസ അനുവദിച്ച് സൗദി അറേബ്യ

സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽവെച്ചു ഓൺ അറൈവൽ വിസ അനുവദിക്കുന്നതിനാണ് നീക്കം. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. 
 

Saudi Arabia to allow on arrival visa for tourists
Author
Saudi Arabia, First Published Mar 8, 2019, 11:28 PM IST

സൗദി അറേബ്യ: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള സഞ്ചാരികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. 

സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽവെച്ചു ഓൺ അറൈവൽ വിസ അനുവദിക്കുന്നതിനാണ് നീക്കം. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുക. ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. 

രാജ്യത്തിൻറെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്. 2015 ൽ ടൂറിസം മേഖലയിലെ ധനവിനിയോഗം 2790 കോടി 
ഡോളറായിരുന്നു. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ഫോർമുല ഇ കാർ റേസ് ചാമ്പ്യൻഷിപ്പു കാണാനെത്തിയ വിദേശികൾക്ക് സൗദി ഇ -വിസ അനുവദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios