കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് കുത്തിവെപ്പും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി.

റിയാദ്: കൊവിഡ് മഹാമാരി നിശബ്ദമാക്കിയ സൗദി കളിക്കളങ്ങളിലെ ഗാലറികളില്‍ വീണ്ടും ആരവങ്ങളുയരും. ഫുട്ബോള്‍ ഉള്‍പ്പെടെ വിവിധ കളികള്‍ നടക്കുന്ന രാജ്യത്തെ മുഴുവന്‍ സ്റ്റേഡിയങ്ങളിലും മെയ് 17 മുതല്‍ കാണികെള പ്രവേശിപ്പിക്കാന്‍ സൗദി കായിക മന്ത്രാലയം തീരുമാനിച്ചു. നിബന്ധനകളോടെയായിരിക്കും പ്രവേശനാനുമതി. വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് കുത്തിവെപ്പും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി. സ്റ്റേഡിയത്തിലെ ഉള്‍ക്കൊള്ളല്‍ ശേഷിയുടെ 40 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. 

(ചിത്രം-റോയിട്ടേഴ്സ്)