Asianet News MalayalamAsianet News Malayalam

സൗദി ഹോട്ടലുകളില്‍ സംഗീത, ഹാസ്യ പരിപാടികള്‍ക്ക് അനുമതി

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുമെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിനോദ കേന്ദ്രങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും തുര്‍ക്കി ആല്‍ ശൈഖ് പറ‍ഞ്ഞു.

Saudi Arabia to issue licenses for live shows in cafes
Author
Riyadh Saudi Arabia, First Published Jan 24, 2019, 3:42 PM IST

റിയാദ്: സൗദിയിലിലെ ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി നല്‍കുമെന്ന് എന്റര്‍ടൈന്‍മെന്റ് അതോരിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് അറിയിച്ചു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഇനി മുതല്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുമെന്നും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിനോദ കേന്ദ്രങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും തുര്‍ക്കി ആല്‍ ശൈഖ് പറ‍ഞ്ഞു. വിനോദ രംഗത്തെ വിവിധ മേഖലകളില്‍ സൗദി പൗരന്മാര്‍ക്ക് ജോലി അവസരങ്ങള്‍ ലഭ്യമാവാനും പൗരന്മാരുടെ കഴിവുകള്‍ പ്രകാശിപ്പിക്കാനും പുതിയ തീരുമാനം സഹായകമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios