Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ബിനാമി കച്ചവടം കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിക്കുന്നു

നിർമിത ബുദ്ധിയും ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കണ്ടെത്താനൊരുങ്ങി സൗദി അറേബ്യ

Saudi Arabia to use artificial intelligence for tracing benami business institutions
Author
Riyadh Saudi Arabia, First Published Nov 27, 2021, 10:44 PM IST

റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധിയും (Artificial intelligence -  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡാറ്റ അനാലിസിസ് (Data Analysis) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഈ രീതിയിലുള്ള ശക്തമായ പരിശോധന ആരംഭിച്ചതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു. 

നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള ഡാറ്റ അനാലിസിസ് വഴി ബിനാമി ബിസിനസ് വിരുദ്ധ യജ്ഞത്തിൽ 20 ലേറെ സർക്കാർ വകുപ്പുകൾ പങ്കാളിത്തം വഹിക്കുന്നു. വാണിജ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അടക്കമുള്ള വകുപ്പുകൾ ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളിത്തം വഹിക്കുന്നതായും അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു.

വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സ്വന്തമായി നിര്‍മിച്ച ഇഖാമകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വലിയ ശേഖരം ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് റെയ്‍ഡില്‍ പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios