Asianet News MalayalamAsianet News Malayalam

സൗദിയിൽനിന്ന് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ്

ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിദേശികളയച്ച പണത്തിൽ 10.1 ശതമാനം കുറവാണു രേഖപ്പെടുത്തിയത്.

Saudi Arabia Unable Or Just Unwilling To Stem The Flow Of Money Leaving The Country
Author
Saudi Arabia, First Published Oct 31, 2019, 12:12 AM IST

റിയാദ്: സൗദിയിൽനിന്ന് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ്. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്ക് പ്രകാരം തുടർച്ചയായ മൂന്നാം വർഷമാണ് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.

ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിദേശികളയച്ച പണത്തിൽ 10.1 ശതമാനം കുറവാണു രേഖപ്പെടുത്തിയത്.ഈ കാലയളവിൽ വിദേശികൾ ആകെ 9302 കോടി റിയാലാണ് അയച്ചത്.കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചു ഈ വർഷം 1048 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.

ഈ വർഷം മൂന്നാം പാദത്തിൽ വിദേശികളയച്ച പണത്തിൽ 2.4 ശതമാനവും രണ്ടാം പാദത്തിൽ 16.1 ശതമാനവും ഒന്നാം പാദത്തിൽ 11.2 ശതമാനം എന്ന തോതിലും കുറവുണ്ടായി. തുടർച്ചയായി മൂന്നാം വർഷവും വിദേശികളയക്കുന്ന പണത്തിൽ കുറവുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ആകെ 13,640 കോടി റിയാലാണ് വിദേശികൾ അയച്ചത്. ആറു വർഷത്തിനിടയിലെ വിദേശികളുടെ ഏറ്റവും കുറഞ്ഞ  റെമിറ്റൻസ് ആണിതെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്ക്.
 

Follow Us:
Download App:
  • android
  • ios