Asianet News MalayalamAsianet News Malayalam

അരാംകോ ഓഹരികളുടെ അന്തിമ വില 32 റിയാല്‍

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പിനിയായ സൗദി അരാംകോയ്ക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി വിൽക്കുന്നതിനുള്ള അനുമതി നവംബർ മൂന്നിനു ലഭിച്ചെങ്കിലും അന്തിമ ഓഹരിവില  ഡിസംബർ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കു എന്ന് അറിയിച്ചിരുന്നു.

Saudi Aramco shares priced
Author
Riyadh Saudi Arabia, First Published Dec 7, 2019, 10:58 AM IST

റിയാദ്: സൗദി അരാംകോ ഓഹരികളുടെ അന്തിമ വില 32 റിയാല്‍. അന്തിമ ഓഹരി വില ഇന്നലെയാണ് പ്രഖ്യാപിച്ചത്.  ഓഹരി വില്‍പനയിലൂടെ ലഭിച്ചത് 446 ബില്യൺ റിയാലെന്നും അരാംകോ അറിയിച്ചു.

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പിനിയായ സൗദി അരാംകോയ്ക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി വിൽക്കുന്നതിനുള്ള അനുമതി നവംബർ മൂന്നിനു ലഭിച്ചെങ്കിലും അന്തിമ ഓഹരിവില  ഡിസംബർ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കു എന്ന് അറിയിച്ചിരുന്നു.
ഓഹരികൾ കഴിഞ്ഞ മാസം 17ന് വിപണിയിലെത്തിയെങ്കിലും ഇന്നലെയാണ് അന്തിമ ഓഹരിവില 32 റിയാലാണെന്നു അരാംകോ പ്രഖ്യാപിച്ചത്.

സൗദിയിൽ താമസിക്കുന്ന വിദേശികളടക്കം അഞ്ചു മില്യൺ ആളുകളാണ് അരാംകോയുടെ ഓഹരി സ്വന്തമാക്കിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓഹരിയായി ലഭിച്ചത് 446 ബില്യൺ റിയാലാണെന്നു അരാംകോ അറിയിച്ചു. വ്യക്തികൾക്ക് ഓഹരി എടുക്കാനുള്ള അവസരം കഴിഞ്ഞ മാസം 28 നും സ്ഥാപനങ്ങൾക്ക് ഡിസംബർ നാലിനുമാണ് അവസാനിച്ചത്. സ്ഥാപനങ്ങൾ മുഖേന ലഭിച്ചത് 397 ബില്യൺ റിയാലാണെന്നും അരാംകോ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios