സുസ്ഥിരവും വർധിക്കുന്നതുമായ ലാഭവിഹിതം നൽകാൻ ലക്ഷ്യമിടുന്ന അരാംകോയുടെ ഡിവിഡൻറ് നയത്തിന് അനുസൃതമായി 2022-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഇത് നാല് ശതമാനം വർദ്ധനയാണെന്ന് കമ്പനി വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ, തങ്ങളുടെ ഓഹരി ഉടമകൾക്ക് കഴിഞ്ഞ വർഷത്തെ നാലാംപാദ ലാഭവിഹിതമായി 73.15 ശതകോടി റിയാൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നിരവധി മലയാളികൾക്കും അരാംകോയിൽ ഓഹരിയുണ്ട്.
സുസ്ഥിരവും വർധിക്കുന്നതുമായ ലാഭവിഹിതം നൽകാൻ ലക്ഷ്യമിടുന്ന അരാംകോയുടെ ഡിവിഡൻറ് നയത്തിന് അനുസൃതമായി 2022-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഇത് നാല് ശതമാനം വർദ്ധനയാണെന്ന് കമ്പനി വ്യക്തമാക്കി. 2021-ലെ മൊത്തം കമ്പനി അറ്റാദായം 412.4 ശതകോടി റിയാലായിരുന്നു. 2022-ൽ ഇത് 46.5 ശതമാനം വർധിച്ച് ഏകദേശം 604.01 ശതകോടി റിയാലായി.
2021-നെ അപേക്ഷിച്ച് ഉയർന്ന ക്രൂഡ് ഓയിൽ വില, വിറ്റഴിച്ച അളവ്, റിഫൈനിങ് ബിസിനസിൽ നിന്നുള്ള ലാഭവിഹിതത്തിലെ വർദ്ധനവ് എന്നിവ 2022-ലെ അറ്റാദായ വർദ്ധനവിന് ഇടവരുത്തിയിട്ടുണ്ട്. 15 ശതകോടി റിയാൽ നിലനിർത്തിയ വരുമാനം മൂലധനമാക്കി, ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ 10 ഓഹരിക്കും ഒരു ഓഹരി അധികം നൽകി കമ്പനിയുടെ മൂലധനം 75 ശതകോടി റിയാലിൽ നിന്ന് 90 ശതകോടി റിയാലായി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്.
Read also: യുഎഇയിലെ ഒരു എമിറേറ്റില്‍ കൂടി അടുത്ത അദ്ധ്യയന വര്‍ഷം സ്‍കൂള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കും
