സ്വന്തം പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഫറജ് ബിന്‍ സഈദ് ബിന്‍ ശൌഇ എന്നയാളുടെ വധശിക്ഷയാണ് ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടപ്പാക്കിയത്.

സ്വന്തം പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും തലയ്‍ക്ക് അടിച്ചുമായിരുന്നു ഇരുവരെയും പ്രതി കൊലപ്പെടുത്തിയത്. ഇവര്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചത്. ഒരു യുവതിയെ ബലാത്സംഗം ചെയ്‍തും മര്‍ദിച്ചും കൊലപ്പെടുത്തിയ രണ്ട് പേരും ഇവരില്‍ ഉള്‍പ്പെടുന്നു.