സൗദിയിൽ അംഗീകരിച്ച അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണ് ഇയാളിൽനിന്നുമുണ്ടായതെന്ന് മന്ത്രാലയം വിലയിരുത്തി. 

റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തെ (Saudi Foundation Day Celebration) സോഷ്യൽ മീഡിയയിൽ അപമാനിച്ച (Insulting in Social Media) കേസിൽ അഭിഭാഷകനെതിരെ നീതിന്യായ മന്ത്രാലയം (Saudi Arabian Ministry of Justice) നടപടിക്ക് ശുപാർശ ചെയ്തു. സൗദിയിൽ അംഗീകരിച്ച അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണ് ഇയാളിൽനിന്നുമുണ്ടായതെന്ന് മന്ത്രാലയം വിലയിരുത്തി. 

അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ മന്ത്രാലയം പുതുതായി വ്യവസ്ഥ ചെയ്യുന്ന ശിക്ഷാനടപടികൾ. 

ആ വലിയ വാര്‍ത്ത പുറത്തുവിട്ട് സൗദി; ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രിക്ക് തുടക്കമാവുന്നു
റിയാദ്: വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Health Ministry) അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി. ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹെല്‍ത്ത് ആശുപത്രി (Virtual Health Hospital) നാളെ തുറക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനകം വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അത് ലോകത്തിലെ വലിയ സംഭവമായിരിക്കുമെന്നും നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് വെര്‍ച്വല്‍ ആശുപത്രി സംബന്ധിച്ച പ്രഖ്യാപനം വന്നത്. വെര്‍ച്വല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ലോകത്തുതന്നെ ഏറ്റവും വലുതായിരിക്കും ഇതെന്നും മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണെന്നും അധികൃതര്‍ അറിയിച്ചു.

Scroll to load tweet…

സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അമീര്‍ അല്‍ സവാഹയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ സുവയാനും ചേര്‍ന്നാണ് വെര്‍ച്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്. 

Read also: രണ്ട് ദിവസത്തിന് ശേഷം വലിയ സംഭവം; സസ്‍പെന്‍സുമായി സൗദി ആരോഗ്യ മന്ത്രാലയം

ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി
റിയാദ്: കൊവിഡ് സാഹചര്യത്തിൽ (Covid situation) ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന (Age restrictions) പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും (Umrah Pilgrimage) മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.