Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം തടയാന്‍ സൗദിയില്‍ ഊര്‍ജ്ജിത ശ്രമം; മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതി

രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു.
 

Saudi backed effort to curb covid proliferation Plans to deliver medicines to homes
Author
Saudi Arabia, First Published Apr 15, 2020, 12:07 AM IST

റിയാദ്: രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നാലു ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നത്.

റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രി, ദമ്മാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി, ബുറൈദ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രി, അല്‍ഹസ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

ഈ ആശുപത്രികളിലെ ഫാര്‍മാസികള്‍ ഓരോ രോഗികള്‍ക്കുമുള്ള മരുന്നുകള്‍ പ്രത്യേകം പാക്ക് ചെയ്ത് താമസസ്ഥലത്തെ വിലാസത്തില്‍ അയക്കും. മരുന്ന് അയച്ച കാര്യം രോഗികളെ ആശുപത്രിയില്‍ നിന്ന് ഫോണിലൂടെ അറിയിക്കും. ആരോഗ്യ മന്ത്രാലയവുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി പോസ്റ്റാണ് മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മരുന്ന് രോഗികള്‍ക്ക് വീട്ടിലെത്തി കൈമാറും.  മരുന്ന് സ്വീകരിക്കുന്നതിന് രോഗികള്‍ക്ക് എസ്.എം.എസ് വഴി വെരിഫിക്കേഷന്‍ നമ്പറും കൈമാറും.

Follow Us:
Download App:
  • android
  • ios