ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
റിയാദ്: ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതിരിക്കാൻ ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ നിരോധിച്ചു. ഇങ്ങനെയുള്ള എണ്ണയിൽ പാചകം ചെയ്യുന്നതോ ഇത്തരം എണ്ണ ചേർത്തതോ ആയ ഭക്ഷ്യവസ്തുക്കൾ പുതുവത്സരദിനം മുതൽ രാജ്യത്ത് വിൽക്കാൻ പാടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാത്തരം സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. ഇത് സംബന്ധിച്ച നിര്‍ദേശം മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഭക്ഷണശാലകൾക്കും നല്‍കിത്തുടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവര്‍ക്കും വിപണിയിൽ വിതരണം ചെയ്യുന്നവർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈഡ്രോജനേറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ എണ്ണ മാത്രമേ പാചകത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
