Asianet News MalayalamAsianet News Malayalam

സ്വകാര്യ റിസോർട്ടിൽ എട്ട് സിംഹങ്ങളും ചെന്നായയും; ഉടമസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍

വന്യജീവികളെ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്. മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവുമാണ് ശിക്ഷ.

saudi citizen caught for rearing wild animals at resort
Author
First Published Nov 15, 2022, 7:12 PM IST

റിയാദ്: സൗദി പൗരൻറെ സ്വകാര്യ റിസോർട്ടിൽ കണ്ടെത്തിയത് അനധികൃതമായി വളർത്തിയിരുന്ന എട്ട് സിംഹങ്ങളെയും ഒരു ചെന്നായയെയും. റിയാദിന് സമീപം മുസാഹ്മിയ എന്ന സ്ഥലത്തെ റിസോർട്ടിൽനിന്ന് പൊലീസും പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയും ചേർന്ന് ഇയാളെയും മൃഗങ്ങളെയും കസ്റ്റഡിയിലെടുത്തു.

saudi citizen caught for rearing wild animals at resort

മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിലേക്ക് മാറ്റി. റിസോർട്ട് ഉടമയായ സൗദി പൗരനെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വന്യജീവികളെ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്. മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവുമാണ് ശിക്ഷ.

saudi citizen caught for rearing wild animals at resort

Read More - സൗദിയിൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു.

Read More -  സൗദി അറേബ്യയിലെ മരുഭൂമിയില്‍ കാണാതായ ബാലനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി

കഴിഞ്ഞ ദിവസം റിയാദിലാണ് ഇയാളുടെ ശിക്ഷ നടപ്പാക്കിയത്.  ലഹരി കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്ന സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക. കഴിഞ്ഞ ദിവസവും സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. രണ്ട് പാകിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. 

Follow Us:
Download App:
  • android
  • ios