Asianet News MalayalamAsianet News Malayalam

വെള്ളപ്പൊക്കത്തിൽപ്പെട്ട നാല് പേരുടെ ജീവൻ രക്ഷിച്ചു; സൗദി പൗരന് ആദരം

കനത്ത വെള്ളമൊഴുക്കിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് തെൻറ മണ്ണുമാന്തി യന്ത്രവുമായെത്തി രക്ഷിച്ചത്.

saudi citizen honoured for saving life of four people stranded in flood
Author
First Published Sep 5, 2024, 8:01 PM IST | Last Updated Sep 5, 2024, 8:01 PM IST

റിയാദ്: വെള്ളപ്പൊക്കത്തിൽപ്പെട്ട ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ രക്ഷിച്ച സ്വദേശി പൗരന് ആദരം. മദീന പ്രവിശ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചതിന് ഫഹദ് അൽഹർബി എന്ന സ്വദേശി പൗരനെയാണ് മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ആദരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 24ന് പെയ്ത കനത്ത മഴയെ തുടർന്നാണ് മദീനയുടെ തെക്കുപടിഞ്ഞാറുള്ള ഗാമിസ് അൽ ഹമാമിൽ വെള്ളപൊക്കമുണ്ടായത്.

കനത്ത വെള്ളമൊഴുക്കിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് തെൻറ മണ്ണുമാന്തി യന്ത്രവുമായെത്തി രക്ഷിച്ചത്. ജെ.സി.ബിയുടെ മുൻഭാഗം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്ന വാഹനത്തിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വദേശി പൗരനും മൂന്ന് മക്കളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഒഴുക്കിൽ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാൻ നടത്തിയ ഇൗ ധീരമായ ഇടപെടലാണ് അൽഹർബിയെ മേഖല ഗവർണറുടെ ആദരവിന് അർഹനാക്കിയത്. അൽഹർബി തെൻറ ‘ഷവൽ’ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

സ്വന്തം വീട്ടിൽ നിൽക്കുമ്പോഴാണ് അൽ ഹർബിക്ക് സഹായം തേടി വിളിയെത്തിയത്. വാഹനത്തിലെത്തിയ ഒരു കുടുംബം ഒഴുക്കിൽപ്പെട്ടുവെന്നും രക്ഷിക്കാൻ വരണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സ്വന്തം സഹോദരനാണ് വിളിച്ചത്. ഉടനെ ഒരു മടിയും കൂടാതെ കൈവരമുള്ള മണ്ണുമാന്തി യന്ത്രവുമായി ആ സ്ഥലത്തേക്ക് പോകുകയായിരുന്നു. തുടർന്ന് ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് മൂന്ന് മീറ്റർ ആഴത്തിൽ വെള്ളത്തിൽ മുങ്ങിക്കിടന്ന വാഹനത്തിൽനിന്ന് നാലുപേരെയും പുറത്തെത്തിക്കുകയായിരുന്നു.

Read Also - ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ സ്റ്റോപ്പ് ഓവര്‍ സൗകര്യമൊരുക്കും; വിശദ വിവരങ്ങൾ അറിയിച്ച് എയർലൈൻ

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios