വിദേശിയുമായി വിവാഹം നടന്നെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ നേരിട്ട് ഹാജരാക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
റിയാദ്: വിദേശികളെ വിവാഹം കഴിച്ച സൗദി പൗരന്മാര്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശയാത്രയ്ക്ക് അനുമതി നല്‍കിയതായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വിദേശികളെ വിവാഹം കഴിച്ച പൗരന്മാര്‍ക്ക് വിദേശത്തേക്ക് പോകാം. എന്നാല്‍ അല്ലാത്തവര്‍ക്ക് വിദേശയാത്രാ വിലക്ക് തുടരും.
വിദേശിയുമായി വിവാഹം നടന്നെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ നേരിട്ട് ഹാജരാക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുതിയ തീരുമാനം അനുസരിച്ച് വിദേശിയെ വിവാഹം ചെയ്ത സ്വദേശി സ്ത്രീയ്ക്ക് ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാനും, വിദേശത്ത് കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര ചെയ്യാനും പ്രവേശന കവാടങ്ങള്‍ വഴി സാധിക്കും. സൗദികളല്ലാത്തവരെ വിവാഹം കഴിച്ച പുരുഷന്‍മാര്‍ക്ക്, ജോലി ആവശ്യമോ മറ്റ് കാരണങ്ങള്‍ മൂലമോ ഭാര്യക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുന്‍കൂട്ടി പെര്‍മിറ്റ് നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേക്ക് പോകാന്‍ അനുവാദമുണ്ട്. ഭാര്യ വിദേശത്താണെന്നും സൗദിയിലേക്ക് വരാന്‍ കഴിയില്ലെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അബ്ശിര്‍ പോര്‍ട്ടല്‍ വഴി ആവശ്യമായ രേഖകള്‍ നല്‍കി യാത്രാ പെര്‍മിറ്റിനായി അപേക്ഷ നല്‍കണം.
(ചിത്രത്തിന് കടപ്പാട്: എ എഫ് പി)
