Asianet News MalayalamAsianet News Malayalam

സൗദിയിൽ മഴവെള്ളപാച്ചിലിൽ ഒഴുകിപ്പോയവരെ രക്ഷപ്പെടുത്തി

ചെളിയിൽ പുതഞ്ഞുപോകുന്ന അവസ്ഥയിൽ നിന്ന് ഒരു മരത്തിെൻറ ചില്ലയിൽ പിടുത്തം കിട്ടിയതാണ് രക്ഷയായത്. വിവരമറിഞ്ഞപ്പോൾ സിവിൽ ഡിഫൻസിന്‍റെ രക്ഷാപ്രവർത്തകർ അവിടെയെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

saudi civil defense rescued people stuck in flood
Author
Saudi Arabia, First Published Apr 23, 2020, 8:40 AM IST

റിയാദ്: സൗദിയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിൽ നിന്ന് 15 കിലോമീറ്റർ അകലേക്ക് വാഹനമടക്കം ഒഴുകിപ്പോയ മുന്നുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഒഴുകിയ വാഹനത്തിൽ നിന്ന് പുറത്തുകടന്ന് ഒരു മരത്തിൽ കയറിനിൽക്കുകയായിരുന്നു മൂവരും. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ശഖ്റയിലാണ് സംഭവം. 

ശഖ്റ - അൽഖസീം റോഡിൽ നിന്ന് 15 കിലോമീറ്ററകലെ ഒരു താഴ്വരയിലേക്കാണ് യാത്രക്കാരും വാഹനവും ഒഴുകിപ്പോയത്. ചെളിനിറഞ്ഞ പ്രദേശത്തേക്കായിരുന്നു ഇവർ ഒഴുകിയെത്തിയത്. ചെളിയിൽ പുതഞ്ഞുപോകുന്ന അവസ്ഥയിൽ നിന്ന് ഒരു മരത്തിെൻറെ ചില്ലയിൽ പിടുത്തം കിട്ടിയതാണ് രക്ഷയായത്. വിവരമറിഞ്ഞപ്പോൾ സിവിൽ ഡിഫൻസിന്‍റെ രക്ഷാപ്രവർത്തകർ അവിടെയെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെനേരം മരച്ചില്ലയിൽ പിടിച്ചിരിക്കേണ്ടി വന്നതല്ലാതെ ഇവര്‍ക്ക് പരിക്കുകളില്ല. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും താഴ്വരകളിലും പോകരുതെന്നും മഴ മൂലം ഈ ഭാഗങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് ശഖ്റ ബ്രാഞ്ച് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുറഹ്മാൻ അൽമജാലി പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.  

Follow Us:
Download App:
  • android
  • ios