രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനമെന്ന് 'സൗദി പ്രസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന്; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍
റിയാദ്: വിദേശത്ത് നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. രണ്ട് സിറിയക്കാരും ഒരു സൗദി പൗരനുമാണ് പ്രതികള്‍.
പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്ക് അകത്ത് ഒളിപ്പിച്ച് 1,97,570 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. രാജ്യത്തെ മയക്കുമരുന്ന് കടത്ത്, വിതരണ സംഘങ്ങള്‍ക്കായി നടത്തിയ അന്വേഷണത്തിനിടെയാണ് റിയാദില്‍ പ്രവര്‍ത്തിക്കുന്ന മൂന്നംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെയും യുഎഇയിലെയും സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചും സൗദി സകാത്ത്, നികുതി ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തിയുമാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു.
