കുട്ടിയുടെ ബന്ധുക്കളിലൊരാളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മദീനയില്‍ വെച്ചായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. 

റിയാദ്: ആറ് വയസുകാരനെ അമ്മയുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് മദീന കോടതി വധശിക്ഷ വിധിച്ചു. കുട്ടിയുടെ ബന്ധുക്കളിലൊരാളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മദീനയില്‍ വെച്ചായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം നില്‍ക്കുകയായിരുന്ന സകരിയ ബദര്‍ അലി ജാബിര്‍ എന്ന കുട്ടിയെ പ്രതി പിടിച്ചുവലിച്ച് ഗ്ലാസ് കഷണം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇത് കണ്ട യുവതി ബോധരഹിതയായി വീഴുകയും ചെയ്‍തു.