റിയാദ്: സൗദിയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരവാദിക്ക് വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയ ശേഷം ഇയാളുടെ മൃതദേഹം മുക്കാലിയില്‍ കെട്ടി പ്രദര്‍ശിപ്പിക്കണമെന്നും പ്രത്യേക കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ നിയമപ്രകാരം കണ്ടുകെട്ടും.

ഭീകരസംഘടനയായ ഐ.എസിനെ പിന്തുണച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതിയില്‍ തെളിഞ്ഞത്. ഡ്യൂട്ടിയിലായിരുന്ന സൈനിക ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയതിന് പുറമെ സൈനിക കേന്ദ്രത്തില്‍ അതിക്രമിച്ച് കടന്ന് സുരക്ഷാ സൈനികരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സൗദി ഭരണാധികാരികളെയും സുരക്ഷാ സൈനികരെയും അവിശ്വാസികളെന്ന് ഇയാള്‍ മുദ്രകുത്തിയെന്നും കോടതിയില്‍ തെളിഞ്ഞു.