Asianet News MalayalamAsianet News Malayalam

സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും ചര്‍ച്ച നടത്തി

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും രണ്ട് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പരസ്പര സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി

saudi crown prince and narendra modi seek to strengthen Saudi-India ties in phone call
Author
Riyadh Saudi Arabia, First Published Mar 11, 2021, 1:34 PM IST

റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. സൗദി കിരീടാവകാശി മോദിയുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും രണ്ട് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പരസ്പര സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Follow Us:
Download App:
  • android
  • ios