ബുധനാഴ്ച രാവിലെ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. അപ്പന്‍ഡിസൈറ്റിസ് ഭേദമാകുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിധേയനായത്. ബുധനാഴ്ച രാവിലെ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.