ജനുവരിയില്‍ സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ചുനടന്ന ജിസിസി സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൗദി അറേബ്യയിലെത്തുന്നത്.

റിയാദ്: സൗദി സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഊഷ്‍മള സ്വീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍,ത ജിദ്ദ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തി ഖത്തര്‍ അമീറിനെ സ്വീകരിച്ചു.

ജനുവരിയില്‍ സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ചുനടന്ന ജിസിസി സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൗദി അറേബ്യയിലെത്തുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം ജനുവരിയില്‍ സാധാരണ ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം കൂടുതല്‍ ശക്തമാവുകയാണ്. ജിദ്ദ അല്‍ സലാം പാലസില്‍ വെച്ച് ശൈഖ് തമീമും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹോദര ബന്ധവും ഉഭയകക്ഷി സഹകരണവും നേതാക്കള്‍ വിലയിരുത്തി.