Asianet News MalayalamAsianet News Malayalam

വ്യക്തികൾക്ക്​ സിഗരറ്റ്​ ഉൽപന്നങ്ങൾ സൗദിയിലേക്ക്​ കൊണ്ടുവരാന്‍ അനുമതി

രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക് സ്വന്തം ആവശ്യത്തിനായി 50 പാക്കറ്റ് വരെ സിഗററ്റ് കൂടെ കൊണ്ടു വരാന്‍ അനുവാദം നല്‍കും. എന്നാല്‍ ഇതിന് നിയമപ്രാകരമുള്ള നികുതി അടച്ചിരിക്കണം. രാജ്യത്തേക്ക് സിഗററ്റ് ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ അനുപാതത്തിലാണ് വ്യക്തികള്‍ക്കും നികുതി ബാധകമാവുക.

saudi customs permits to  bring cigarette to saudi arabia
Author
Saudi Arabia, First Published Jan 30, 2020, 4:26 PM IST

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സിഗരറ്റ് ഉല്‍പന്നങ്ങള്‍ നികുതി നല്‍കി രാജ്യത്തേക്ക് കൊണ്ടുവരാൻ സൗദി കസ്​റ്റംസ് അനുമതി നല്‍കി. വ്യാപാര ആവശ്യത്തിനല്ലാതെ സ്വന്തം ആവശ്യങ്ങൾക്കാണെങ്കിൽ മാത്രമാണ്​ ഈ ഇളവ്​. വ്യക്തികള്‍ക്ക് പരമാവധി 50 പാക്കറ്റ് സിഗരറ്റാണ് ഇങ്ങനെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുക. സൗദി കസ്​റ്റംസ് ഡെപ്യൂട്ടി ഗവര്‍ണര്‍ സുലൈമാന്‍ അല്‍തുവൈജിരിയാണ് ഇക്കാര്യം അറിയിച്ചത്​.

രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക് സ്വന്തം ആവശ്യത്തിനായി 50 പാക്കറ്റ് വരെ സിഗററ്റ് കൂടെ കൊണ്ടു വരാന്‍ അനുവാദം നല്‍കും. എന്നാല്‍ ഇതിന് നിയമപ്രാകരമുള്ള നികുതി അടച്ചിരിക്കണം. രാജ്യത്തേക്ക് സിഗററ്റ് ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ അനുപാതത്തിലാണ് വ്യക്തികള്‍ക്കും നികുതി ബാധകമാവുക. പുതിയ ഇളവ് അനുവദിക്കുന്നതിന് സൗദി കസ്​റ്റംസും സൗദി ഫുഡ് ആൻഡ്​ ഡ്രഗ് അതോറിറ്റിയും വാണിജ്യ നിക്ഷേപ മന്ത്രാലയവും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു.

18 വയസ്​ പൂര്‍ത്തിയായ വ്യക്തികള്‍ക്ക് നികുതിയൊടുക്കാതെ കൂടെ കരുതാവുന്ന സിഗററ്റ് പാക്കുകളുടെ പരമാവധി എണ്ണം 10 ആണ്. ഇത് തുടര്‍ന്നും അനുവദിക്കും. രാജ്യത്ത് സിഗററ്റ് പുകയില ഉല്‍പന്നങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും വര്‍ധനവ് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 

Follow Us:
Download App:
  • android
  • ios