Asianet News MalayalamAsianet News Malayalam

പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാന്‍ സൗദി

ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക, വിനോദ, വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് തീരുമാനം.

saudi decided to give citizenship to brave persons from other countries
Author
Riyadh Saudi Arabia, First Published Dec 7, 2019, 12:34 AM IST

റിയാദ്: മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാൻ സൽമാൻ രാജാവിന്‍റെ അനുമതി. ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രാജാവ് അനുമതി നൽകിയത്. ലോകത്തു എവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ നാമനിർദ്ദേശം ചെയ്യാനാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക, വിനോദ, വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് തീരുമാനം.

വിഷൻ 2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചുവടുവയ്പ്പ്. വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിനു സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്‌ഷ്യം. ഒപ്പം മാനവശേഷിയിൽ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ ആകർഷകമാക്കി മാറ്റുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.
 

Follow Us:
Download App:
  • android
  • ios