ഞായറാഴ്‍ച ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടും യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തത്.

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്‍ച തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഞായറാഴ്‍ച ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടും യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തത്. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നതെന്നും അറബ് സഖ്യസേന അറിയിച്ചു.