റിയാദ്: കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ വിദേശത്തുനിന്നുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയെങ്കിലും തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചു. 18നും 50നുമിടയില്‍ പ്രായമുള്ളവരെ മാത്രമേ വിദേശത്ത് നിന്ന് ഉംറയ്ക്ക് സൗദിയിലെത്താന്‍ അനുമതി നല്‍കൂ എന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ പ്രായപരിധി നിബന്ധനയില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളെ പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയെല്ലാ രാജ്യങ്ങളില്‍ നിന്നും 18നും 50നും ഇടയില്‍ പ്രായമുള്ള തീര്‍ഥാടകര്‍ മാത്രമേ ഉംറയ്ക്കായി എത്താന്‍ പാടുള്ളൂ എന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.