Asianet News MalayalamAsianet News Malayalam

സൗദിയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ വിജയത്തിലേക്ക് റിപ്പോര്‍ട്ട്

സൗദി അറേബ്യ ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനം വരെ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട്. ഇന്തോനേഷ്യയിൽ ഇന്നാരംഭിച്ച ഐ.എം. എഫ്, ലോക ബാങ്ക് സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്താരാഷ്ട്ര നാണയ നിധി ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പുറത്തിറക്കിയത്. 
 

Saudi economic reforms success International Monetary Fund report
Author
Saudi Arabia, First Published Oct 13, 2018, 1:33 AM IST


സൗദി അറേബ്യ: സൗദി അറേബ്യ ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനം വരെ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട്. ഇന്തോനേഷ്യയിൽ ഇന്നാരംഭിച്ച ഐ.എം. എഫ്, ലോക ബാങ്ക് സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്താരാഷ്ട്ര നാണയ നിധി ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പുറത്തിറക്കിയത്. 

ആഗോളതലത്തിൽ വളർച്ചാ നിരക്ക് ശുഭപ്രതീക്ഷയല്ല നല്‍കുന്നത്. ആഗോളതലത്തിൽ വളർച്ചാ നിരക്ക് താഴോട്ട് പോകുമെന്നും മിക്ക രാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.  എന്നാൽ സൗദി അറേബ്യ ഈ വർഷം 2.2 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി സൗദിയിൽ നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഐ.എം. എഫ് റിപ്പോർട്ടെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ജദാൻ പറഞ്ഞു. ഉൽപ്പാദനത്തിലുണ്ടായ വർദ്ധനവും ഇതര മേഖലകളിലെ വളർച്ചയുമാണ് ഇതിന് സഹായിക്കുന്നതെന്നും മന്ത്രി പറഞ്ഞു 
 

Follow Us:
Download App:
  • android
  • ios