മുംബൈ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്ക് മുംബൈയിലെ എംബസി മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്ന സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്. 

അക്രമവും പ്രതിഷേധനങ്ങളും നടക്കുന്ന സ്ഥലത്തേക്ക് പോകാതിരിക്കണമെന്നും ഏതെങ്കിവും തരത്തിലുള്ള അടിയന്തര സഹായം ആവശ്യമാകുന്നുവെങ്കില്‍ കോണ്‍സുലേറ്റിന്റെ ഹെല്‍പ്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന സാഹചര്യത്തില്‍ വിമാന കമ്പനികളും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.