മയക്കു മരുന്ന് കടത്തിയ കേസിൽ പിടിയിലായ വനിത ഉൾപ്പെടെയുള്ള നാല് പ്രതികൾക്കാണ് ഇന്നലെ ജിദ്ദയിൽ വധശിക്ഷ നടപ്പിലാക്കിയത്. 

റിയാദ്: സൗദിയിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കു മരുന്ന് കടത്തിയ കേസിൽ പിടിയിലായ വനിത ഉൾപ്പെടെയുള്ള നാല് പ്രതികൾക്കാണ് ഇന്നലെ ജിദ്ദയിൽ വധശിക്ഷ നടപ്പിലാക്കിയത്. പ്രതികളിൽ രണ്ട് പേര്‍ യമൻ വംശജരും ഒരാൾ പാകിസ്താനിയും പ്രതിയായ വനിത നൈജീരിയൻ വംശജയുമാണ്. പ്രതികൾ വലിയ തോതിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയിരുന്നു.

ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും ശരിവെച്ചു. തുടർന്ന് സുപ്രീം ജുഡീഷ്യൽ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇവരുടെ വധ ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.