‘ഹുറൂബ്’ കേസിൽപ്പെട്ട ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവരുടെ നിയമകുരുക്ക് അഴിക്കാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. മന്ത്രാലയത്തിെൻറ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന ‘ഹുറൂബ്’ കേസിൽപ്പെട്ട ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവരുടെ നിയമകുരുക്ക് അഴിക്കാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രാലയത്തിെൻറ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഈ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ചൊവ്വാഴ്ച (നവംബർ 11) അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടിയത്. പുതിയ തൊഴിലുടമ മുസാനിദ് പ്ലാറ്റ്ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. ഇഖാമ നമ്പർ എന്റർ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങൾ സിസ്റ്റത്തിൽ കാണുന്നുണ്ടെങ്കിൽ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ. പുതിയ സ്പോൺസർ അപേക്ഷ അയച്ചാൽ തൊഴിലാളിക്ക് മൊബൈലിൽ സന്ദേശമെത്തും.


